തെക്കന്‍ സിറിയയില്‍ കടന്നുകയറി ഇസ്രായേല്‍; യുവാവിനെ തട്ടിക്കൊണ്ടുപോയി

Update: 2025-08-11 14:33 GMT

ദമസ്‌കസ്: തെക്കന്‍ സിറിയയിലെ ക്യുനെത്ര പ്രദേശത്തെ തരാഞ്ച ഗ്രാമത്തില്‍ അതിക്രമിച്ചു കയറിയ ഇസ്രായേലി സൈന്യം യുവാവിനെ തട്ടിക്കൊണ്ടുപോയി. ഏകദേശം 20 സൈനികവാഹനങ്ങളിലായി 100ഓളം ഇസ്രായേലി സൈനികരാണ് തരാഞ്ചയില്‍ കടന്നുകയറിയത്. പ്രദേശവാസികളെ മര്‍ദ്ദിച്ചതിന് ശേഷമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്.

തെക്കന്‍ സിറിയയിലെ അല്‍ സമാദാനിയ, അല്‍ ഷര്‍ഖിയ തുടങ്ങിയ പ്രദേശങ്ങളില്‍ ഇസ്രായേലി സൈന്യം കടന്നുകയറിയതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപോര്‍ട്ട് ചെയ്തു. ജൂണ്‍ ഒമ്പതു മുതല്‍ ജൂലൈ അഞ്ചു വരെ ഇസ്രായേലി സൈന്യം ക്യുനേത്രയില്‍ 22 തവണ കടന്നുകയറി. വീടുകള്‍ പൊളിക്കുകയും ആളുകളെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോവുകയുമുണ്ടായി.

2024 ഡിസംബറില്‍ ബശാറുല്‍ അസദിന്റെ ഭരണകൂടം തകര്‍ന്നതിന് ശേഷം തെക്കന്‍ സിറിയയില്‍ നിയന്ത്രണം പിടിക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നുണ്ട്. അവരുടെ സൈനികര്‍ ദമസ്‌കസിന് പത്ത് കിലോമീറ്റര്‍ അടുത്തുവരെ എത്തിയിട്ടുണ്ട്.