ഗസയിലെ 1,160 മുസ്‌ലിം പള്ളികള്‍ ഇസ്രായേല്‍ തകര്‍ത്തെന്ന് ഫലസ്തീന്‍ സര്‍ക്കാര്‍

Update: 2025-08-25 14:41 GMT

ഗസ സിറ്റി: ഇസ്രായേലി സൈന്യം ഗസയിലെ 1,160 പള്ളികളും 40 ഖബര്‍സ്ഥാനുകളും തകര്‍ത്തെന്ന് ഫലസ്തീന്‍ സര്‍ക്കാര്‍. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തില്‍ മതസ്ഥാപനങ്ങള്‍ക്ക് മാത്രം 500 ദശലക്ഷം യുഎസ് ഡോളറിന് തുല്യമായ തുകയുടെ നഷ്ടമുണ്ടായി. ഗസയിലെ 1,244 മുസ്‌ലിം പള്ളികളില്‍ 1,160 എണ്ണത്തില്‍ ഇസ്രായേലി സൈന്യം ബോംബിട്ടു. അതില്‍ 909 പള്ളികള്‍ പൂര്‍ണമായും തകര്‍ന്നു. 251 എണ്ണത്തിന് വലിയ നാശങ്ങളുണ്ടായി. 60 ഖബര്‍സ്ഥാനുകളില്‍ 40 എണ്ണം പൂര്‍ണമായും അവര്‍ നശിപ്പിച്ചു. ഗസയിലെ മൂന്നു ക്രിസ്ത്യന്‍ ദേവാലയങ്ങളും ഇസ്രായേല്‍ തകര്‍ത്തു. മസ്ജിദുകള്‍ തകര്‍ത്തത് ഖുര്‍ആന്‍ മനപ്പാഠമാക്കുന്ന പദ്ധതികളെയും ബാധിച്ചു. അതിനാല്‍, ആഗോളതലത്തില്‍ പിരിവ് നടത്തി 500 താല്‍ക്കാലിക പള്ളികള്‍ നിര്‍മിച്ചു.