ജെറുസലേം ഗ്രാന്‍ഡ് മുഫ്തിക്ക് മസ്ജിദുല്‍ അഖ്‌സയില്‍ വിലക്കേര്‍പ്പെടുത്തി ഇസ്രായേല്‍

Update: 2025-08-06 15:50 GMT

ജെറുസലേം: ഫലസ്തീനിലെയും ജെറുസലേമിലെയും ഗ്രാന്‍ഡ് മുഫ്തിക്ക് മസ്ജിദുല്‍ അഖ്‌സയില്‍ വിലക്കേര്‍പ്പെടുത്തി ഇസ്രായേല്‍. ആറുമാസത്തേക്കാണ് വിലക്ക്. ഗ്രാന്‍ഡ് മുഫ്തി ശെയ്ഖ് മുഹമ്മദ് ഹുസൈന് കഴിഞ്ഞ എട്ടു ദിവസമായി വിലക്കേര്‍പ്പെടുത്തിയിരുന്നുവെന്നും അത് ആറുമാസത്തേക്ക് കൂടി നീട്ടുകയാണെന്നും ഇസ്രായേലി സൈന്യത്തിന്റെ ജെറുസലേം ജില്ലാ കമാന്‍ഡര്‍ ആമിര്‍ അര്‍സാനി പ്രസ്താവനയില്‍ പറഞ്ഞു.

ഗസയില്‍ ഫലസ്തീനികളെ പട്ടിണിക്കിടുന്ന ഇസ്രായേലി നടപടികളെ കഴിഞ്ഞ മാസം നടത്തിയ പ്രസംഗത്തില്‍ ശെയ്ഖ് മുഹമ്മദ് ഹുസൈന്‍ അപലപിച്ചിരുന്നു. അതാണ് വിലക്കിന് കാരണമായത്.