ആലപ്പുഴ: ആലപ്പുഴ കോണ്‍ഗ്രസില്‍ കൂട്ടരാജി. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഡിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ രാജിവെച്ചു. വെച്ചത്.
കുട്ടനാട്ടില്‍ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് വിമത സ്ഥാനാര്‍ഥിയാകും. വാര്‍ത്താസമ്മേളനത്തില്‍ മുന്‍ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് പൊട്ടിക്കരഞ്ഞു. സ്വാതന്ത്രനായി മത്സരിക്കുന്നത് വേദനയോടെയാണെന്നും സജി പറഞ്ഞു. കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വത്തില്‍ കടുത്ത വിമര്‍ശനവുമായി സജി ജോസഫ് നേരത്തെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് കുട്ടനാട് സീറ്റ് വിറ്റെന്നാണ് ആരോപണം.
അതേസമയം, അമ്പലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും.