ബറെയ്‌ലിയില്‍ ഇന്റര്‍നെറ്റ് വിഛേദിച്ചു

Update: 2025-10-02 11:48 GMT

ബറെയ്‌ലി: ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയില്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് വിഛേദിച്ചു. ഐ ലവ് മുഹമ്മദ് മാര്‍ച്ച് നടത്തിയവരെ പോലിസ് ലാത്തിചാര്‍ജ് ചെയ്ത് ഏതാനും ദിവസത്തിന് ശേഷമാണ് സംഭവം. ദസറയും ദുര്‍ഗാപൂജ ഉല്‍സവങ്ങളും നടക്കാനിരിക്കുന്നതിനാലാണ് നടപടിയെന്ന് അധികൃതര്‍ പറയുന്നു. പ്രദേശത്ത് സായുധ പോലിസിനെയും റാപിഡ് ഏക്ഷന്‍ ഫോഴ്‌സിനെയും വിന്യസിച്ചു. പ്രദേശത്ത് നിരവധി ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്.

നബിദിനാഘോഷത്തിന്റെ ഭാഗമായി ഐ ലവ് മുഹമ്മദ് ബാനര്‍ സ്ഥാപിച്ചവര്‍ക്കെതിരേ കാണ്‍പൂര്‍ പോലിസ് കേസെടുത്തത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ബറെയ്‌ലിയില്‍ പ്രതിഷേധിച്ചവരെ പോലിസ് ലാത്തിചാര്‍ജ് ചെയ്തു. പിന്നീട് നിരവധി പേരെ വെടിവയ്ക്കുകയും ചെയ്തു. കൂടാതെ നിരവധി മുസ്‌ലിംകളുടെ വീടുകളും പൊളിച്ചു.നിലവില്‍ പത്തു കേസുകളിലായി 2,500 മുസ്‌ലിംകളെയാണ് പോലിസ് പ്രതിയാക്കിയിരിക്കുന്നത്. അതില്‍ 81 പേരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.