അന്താരാഷ്ട്ര വനിതാ ദിനം; സ്ത്രീകളുടെ വിപ്ലവകരമായ സംഭാവനകളെ ആദരിച്ച് ഗൂഗിള്‍

Update: 2025-03-08 07:02 GMT

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം(എസ്ടിഇഎം,stem) എന്നീ മേഖലകളിലെ സ്ത്രീകളെ ആദരിച്ച് ഗൂഗിള്‍ ഡൂഡില്‍.2025 ലെ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കാന്‍, സ്ത്രീകളുടെ നേട്ടങ്ങളെ ഗൂഗിള്‍ ഒരു പ്രത്യേക ഡൂഡില്‍ ഉപയോഗിച്ചാണ് ആദരിച്ചത്.


ഗൂഗിള്‍ ഹോംപേജില്‍ ദൃശ്യമാകുന്ന ഈ കലാസൃഷ്ടി, ബഹിരാകാശ പര്യവേഷണത്തില്‍ വിപ്ലവം സൃഷ്ടിച്ച, പുരാതന കണ്ടെത്തലുകള്‍ കണ്ടെത്തിയ, ഗവേഷണങ്ങള്‍ക്ക് തുടക്കമിട്ട സ്ത്രീകളുടെ വിപ്ലവകരമായ സംഭാവനകളെ എടുത്തുകാണിക്കുന്നു.

കൈവരിച്ച പുരോഗതിയെ അംഗീകരിക്കുമ്പോള്‍ തന്നെ, ആഗോള തൊഴില്‍ ശക്തിയുടെ 29 ശതമാനം മാത്രമേ സ്ത്രീകള്‍ ഇപ്പോഴും പ്രതിനിധീകരിക്കുന്നുള്ളൂ എന്ന സ്ഥിതിവിവരക്കണക്കും ഗൂഗിളിന്റെ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags: