വണ്ടിപ്പെരിയാറില്‍ ജനവാസ മേഖലയിലെത്തിയ കടുവയെ പിടികൂടാന്‍ തീവ്ര ശ്രമം

Update: 2025-03-13 05:26 GMT

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ജനവാസ മേഖലയിലെത്തിയ കടുവയെ കണ്ടെത്താനുള്ള വനംവകുപ്പിന്റെ ശ്രമം പുരോഗമിക്കുന്നു. ഡ്രോണ്‍ ഉപയോഗിച്ചാണ് നിലവില്‍ അന്വേഷണം. കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വണ്ടിപെരിയാറിലെ ജനവാസ മേഖലയില്‍ കടുവയിറങ്ങിയത്. നാട്ടുകാരാണ് കടുവയെ ആദ്യം കണ്ടത്.

മേഖലയില്‍ വനം വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എരുമേലി റേഞ്ച് ഓഫീസര്‍ കെ ഹരിലീലിന്റെ നേതൃത്വത്തില്‍ മുപ്പതോളം വനപാലകരും സംഘവും സ്ഥലത്ത് അന്വേഷണം നടത്തുന്നുണ്ട്. നിലവില്‍ കടുവ അവശനാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.

Tags: