ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തതിന് വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍
കൊയിലാണ്ടി: വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങോട്ടുകാവ് മേലൂര്‍ കച്ചേരിപ്പാറ കൊളപ്പുറത്ത് സജില്‍ ആണ് പിടിയിലായത്. മൂടാടിയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയാണ് യുവാവിനെതിരെ പരാതി നല്‍കിയത്. രണ്ടു ദിവസം മുമ്പാണ് സജില്‍ വിദേശത്തുനിന്നു നാട്ടിലെത്തിയത്.
പ്രതി വിദേശത്തുനിന്നു പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരമായി മെസേജ് അയച്ച് ശല്യം ചെയ്തിരുന്നു. ഇതോടെ പെണ്‍കുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. ഇന്നലെ ക്ലാസ് കഴിഞ്ഞു മടങ്ങവെ വീടിനു സമീപത്തുവച്ച് പെണ്‍കുട്ടിയെ സജില്‍ തടഞ്ഞു നിര്‍ത്തി. ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തതുവെന്ന് ആരോപിച്ച് മോശമായി പെരുമാറുകയും മര്‍ദിക്കുകയുമായിരുന്നു.പരിക്കേറ്റ പെണ്‍കുട്ടി പോലിസില്‍ പരാതി നല്‍കുകയായിരുന്നു.