നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്; കോടതി വിധിയില്‍ പ്രതികരിച്ച് ആന്റണി രാജു
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് മുന്‍ മന്ത്രി ആന്റണി രാജു.കോടതിയില്‍ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്ന് ആന്റണി രാജു പറഞ്ഞു. ഇത് രാഷ്ട്രീയ പ്രേരിതമായ കേസാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികള്‍ വീണ്ടും തുടങ്ങിയത്. ഒരിക്കല്‍പ്പോലും കോടതിയില്‍ ഹാജരാകാതിരുന്നിട്ടില്ല. താന്‍ നിരപരാധിയാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ആന്റണി രാജു പറഞ്ഞു.
തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി ഇന്നാണ് വിധിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷത്തിന് ശേഷമാണ് വിധി പറഞ്ഞത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്നാണ് കേസ്. ആന്റണി രാജുവും കോടതി ക്ലര്‍ക്കായിരുന്ന ജോസുമായിരുന്നു പ്രതികള്‍. ഇവര്‍ കുറ്റക്കാര്‍ ആണെന്നാണ് കോടതി കണ്ടെത്തി.