പഹല്‍ഗാം ആക്രമണം: ഇന്ത്യയില്‍ സന്ദര്‍ശനം നടത്തി സൗദി അറേബ്യയുടെ വിദേശകാര്യ സഹമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനം നടത്തി സൗദി അറേബ്യന്‍ മന്ത്രി. സൗദി അറേബ്യയുടെ വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈറാണ് വിദേശകാര്യ മന്ത്രി ജയശങ്കറുമായി ചര്‍ച്ച നടത്തിയത്. ഡല്‍ഹിയിലാണ് ആദ്ദേഹം എത്തിയത്.
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് കാംപുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ക്ക് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സമയത്താണ് അല്‍ജുബൈറിന്റെ ന്യൂഡല്‍ഹി സന്ദര്‍ശനം.
രാവിലെ വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈറുമായി കൂടിക്കാഴ്ച നടത്തിയെന്നും അക്രമങ്ങള്‍ക്കെതിരേയുള്ള രാജ്യത്തിന്റെ നിലപാട് പങ്കുവച്ചെന്നും വിദേശകാര്യ മന്ത്രി ജയശങ്കര്‍ പറഞ്ഞു.അതേസമയം,ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി ഇന്നലെ അര്‍ദ്ധരാത്രിയോടെ ന്യൂഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.