ഇന്‍ഡിഗോക്കെതിരേ നടപടി; നാല് ഉദ്യോഗസ്ഥരെ പുറത്താക്കി ഡിജിസിഎ

Update: 2025-12-12 08:19 GMT

ന്യൂഡല്‍ഹി: സര്‍വീസ് മുടക്കത്തില്‍ ഇന്‍ഡിഗോക്കെതിരേ നടപടി കര്‍ശനമാക്കി ഡിജിസിഎ. തിങ്കളാഴ്ച വിമാനസര്‍വീസുകള്‍ ഇന്‍ഡിഗോ പുനരാരംഭിച്ചുവെങ്കിലും പ്രതിസന്ധിക്ക് കാരണക്കാരായവര്‍ക്കെതിരായ നടപടി ഇപ്പോഴും തുടരുകയാണ്. കമ്പനിയുടെ നാലു ഫ്‌ളൈറ്റ് ഓപ്പറേഷന്‍ ഇന്‍സ്‌പെക്ടര്‍മാരെ ഡിജിസിഎ പുറത്താക്കി. എയര്‍ലൈന്‍ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവര്‍ത്തനം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് നടപടി. ഋഷി രാജ് ചാറ്റര്‍ജി, സീമ ജാമാനി, അനില്‍ കുമാര്‍, പ്രിയം കൗശിക് എന്നിവരെയാണ് ഡിജിസിഎ പുറത്താക്കിയത്. നിലവില്‍ 2300 വിമാനങ്ങളാണ് ഇന്‍ഡിഗോ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതില്‍ 10 ശതമാനം സര്‍വീസുകള്‍ റദ്ദാക്കാന്‍ ഇന്‍ഡിഗോക്ക് ഡിജിസിഎ നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ 50 ഓളം സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. പ്രതിസന്ധി പരിഹരിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടല്‍ ശക്തമായി തുടരുകയാണ്.

Tags: