പറക്കുന്നതിനിടെ വിന്‍ഡ്ഷീല്‍ഡ് തകര്‍ന്നു; ചെന്നെയില്‍ ഇന്‍ഡിഗോ വിമാനം താഴെയിറക്കി

Update: 2025-10-14 05:44 GMT

ചെന്നൈ: പറക്കുന്നതിനിടെ വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ എടിആര്‍ വിമാനം അടിയന്തരമായി താഴെയിറക്കി. തൂത്തുക്കുടിയില്‍ നിന്ന് ചെന്നൈയിലേക്ക് യാത്രതിരിച്ച 6ഇ1607 നമ്പര്‍ വിമാനത്തില്‍ 75 യാത്രക്കാരുണ്ടായിരുന്നു.

പറക്കുന്നതിനിടെ പൈലറ്റുമാര്‍ വിന്‍ഡ്ഷീല്‍ഡില്‍ വിള്ളല്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഉടന്‍ തന്നെ ഗ്രൗണ്ട് കണ്‍ട്രോളിനെ വിവരം അറിയിക്കുകയും സുരക്ഷിത ലാന്‍ഡിംഗിനായി തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തു. ചെന്നൈ വിമാനത്താവളത്തില്‍ സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്തതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിള്ളലിന്റെ കാരണം വ്യക്തമല്ലെന്നും സംഭവം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ഇതിന് മുന്‍പും മധുര ചെന്നൈ റൂട്ടിലെ മറ്റൊരു എടിആര്‍ വിമാനത്തിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു, അന്നും അപകടമൊന്നും ഉണ്ടായിരുന്നില്ല.

Tags: