പി വി അന്‍വര്‍ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന
കോഴിക്കോട്: മുന്‍ എംഎല്‍എ പി വി അന്‍വര്‍ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. പി വി അന്‍വര്‍ മണ്ഡലത്തില്‍ സജീവമാകുകയും യുഡിഎഫ് നേതാക്കളെ നേരിട്ട് കാണുകയും ചെയ്തുവെന്നാണ് വിവരം. ലീഗ്, കോണ്‍ഗ്രസ് നേതാക്കളെ കണ്ടാണ് ചര്‍ച്ച നടത്തിയത്.
ബേപ്പൂരിലെ സാഹചര്യം വിലയിരുത്താനാണ് നേരിട്ട് സന്ദര്‍ശനം നടത്തിയത്. യുഡിഎഫ് നേതൃത്വത്തോട് മൂന്ന് സീറ്റുകളാണ് അന്‍വര്‍ ചോദിച്ചത്. സജി മഞ്ഞക്കടമ്പന് വേണ്ടി പൂഞ്ഞാറും നിസാര്‍ മേത്തറിന് വേണ്ടി തൃക്കരിപ്പൂരും ആണ് ചോദിച്ചത്. അതേസമയം, അധിക സീറ്റ് നല്‍കുന്നതില്‍ യുഡിഎഫ് നേതൃത്വം ഇതുവരെയും ഉറപ്പ് നല്‍കിയിട്ടില്ല.
സമുദായ നേതാക്കളുമായും നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മണ്ഡലത്തില്‍ അനൗപചാരിക പ്രചാരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.