ക്ഷേത്രത്തിൽ പ്രവേശിച്ചു; ദലിത് യുവാവിനെ മർദ്ദിച്ച് പൂജാരി

Update: 2025-07-13 05:50 GMT

ലഖ്നോ: ഉത്തർപ്രദേശിലെ ബരാബങ്കിയിൽ ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ദലിത് യുവാവിന് മർദ്ദനം. ക്ഷേത്രത്തിൽ പ്രാർഥനക്കെത്തിയ യുവാവിനെ പൂജാരിയും മറ്റുള്ളവരും ചേർന്ന് ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി.

ബരാബങ്കി ജില്ലയിലെ ലോധേശ്വർ മഹാദേവ് ക്ഷേത്രത്തിലാണ് സംഭവം. 27 കാരനായ ശൈലേന്ദ്ര എന്ന യുവാവിനാണ് ആക്രമണമേറ്റത്. സംഭവം വ്യാപക പ്രതിഷേധത്തിനിടയാക്കുകയും അന്വേഷണം ആവശ്യപ്പെട്ട് ആളുകൾ രംഗത്തെത്തുകയും ചെയ്തു. സംഭവത്തിൽ യുവാവ് പോലിസിൽ പരാതി നൽകി. ജാതി അധിക്ഷേപം നടന്നതായും പരാതിയിൽ പറയുന്നു.

എന്നാൽ, മോശമായി പെരുമാറിയത് ശൈലേന്ദ്രയാണെന്ന് ക്ഷേത്രത്തിലെ പൂജാരി ആദിത്യ തിവാരി അവകാശപ്പെട്ടിരുന്നു. പ്രാർഥനയ്ക്കിടെ ശൈലേന്ദ്ര തന്റെ മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. ആദിത്യ തിവാരിയും സംഭവത്തിൽ പോലിസിൽ പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു.