ഇന്ത്യയുടെ എല്‍പിജി ചരക്കുകപ്പല്‍ 'ജഗ് വസന്ത്' കണ്ട്ല തുറമുഖത്തെത്തി

Update: 2026-03-27 09:30 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ എല്‍പിജി ചരക്കുകപ്പല്‍ 'ജഗ് വസന്ത്' സുരക്ഷിതമായി ഗുജറാത്തിലെ കണ്ട്ല തുറമുഖത്തെത്തി. 42,000 മെട്രിക് ടണ്‍ ദ്രവീകൃത പെട്രോളിയം ഗ്യാസുമായി കപ്പല്‍ തീരമണഞ്ഞത്. കപ്പലില്‍ നിന്നുള്ള ഗ്യാസ് കൈമാറ്റ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് 'ജഗ് വസന്ത്', 'പൈന്‍ ഗ്യാസ്' എന്നീ എല്‍പിജി ടാങ്കറുകള്‍ ഇന്ത്യ ലക്ഷ്യമാക്കി യാത്ര തിരിച്ചത്. ഹോര്‍മുസ് കടലിടുക്കിലെ നിലവിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് സാധാരണ പാതയ്ക്ക് പകരം തികച്ചും വ്യത്യസ്തമായ റൂട്ടിലൂടെയാണ് ഈ കപ്പലുകള്‍ സഞ്ചരിച്ചത്.

Tags: