'വിദേശത്ത് ജനിച്ച ഇന്ത്യക്കാര്‍ക്കും എസ്ഐആറില്‍ പേര് ചേര്‍ക്കാന്‍ അവസരം'; തിരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: വിദേശത്ത് ജനിച്ച ഇന്ത്യക്കാര്‍ക്കും എസ്ഐആറില്‍ പേര് ചേര്‍ക്കാന്‍ അവസരമൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവില്‍ വെബ്സൈറ്റ് വഴി രേഖ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഓഫ്ലൈന്‍ വഴി സംവിധാനം സജ്ജീകരിക്കുമെന്നാണ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ബിഎല്‍ഒ ആപ്പ് വഴി വിദേശത്ത് ജനിച്ചവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ബിഎല്‍ഒ ആപ്പിലൂടെ അപേക്ഷകള്‍ സ്വീകരിക്കാനും രേഖകള്‍ പരിശോധിക്കാനും ബിഎല്‍ഒമാര്‍ക്ക് സാധിക്കും. അപേക്ഷാഫോറത്തില്‍ ഇന്ത്യയ്ക്ക് പുറത്തെന്ന ഓപ്ഷനും ജനിച്ച രാജ്യവും ഇനി രേഖപ്പെടുത്താനാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.