യുഎസ് റദ്ദാക്കിയ വിസകളില്‍ പകുതിയും ഇന്ത്യന്‍ വിദ്യാര്‍ഥികളുടേതെന്ന് റിപോര്‍ട്ട്
വാഷിങ്ടണ്‍: യുഎസ് ഭരണകൂടം റദ്ദാക്കിയ വിസകളില്‍ പകുതിയും ഇന്ത്യന്‍ വിദ്യാര്‍ഥികളുടേതെന്ന് റിപോര്‍ട്ട്. മൊത്തം 327 വിസകളാണ് ഭരണകൂടം അടുത്തിടെ റദ്ദാക്കിയതെന്ന് അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇതില്‍ പകുതിയും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസകളാണ്. ടെക്‌സസ്, കാലിഫോണിയ, ന്യൂയോര്‍ക്ക്, മിഷിഗന്‍, അരിസോണ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ വിസകള്‍ പിന്‍വലിച്ചത്. പാര്‍ക്കിങ് നിയമം ലംഘിച്ചവരുടെ വിസകള്‍ പോലും പിന്‍വലിച്ചിട്ടുണ്ട്. ചെറിയ കുറ്റങ്ങള്‍ ചെയ്തവരുടെ വിസകള്‍ പോലും പിന്‍വലിക്കുകയാണ്. വെള്ളക്കാരായ പൗരന്‍മാരോടു സ്വീകരിക്കുന്ന സമീപനം മൂന്നാം ലോകരാജ്യങ്ങളിലുള്ളവരോട് പുലര്‍ത്തേണ്ടതില്ലെന്ന കാഴ്ച്ചപാട് യുഎസില്‍ ഇപ്പോള്‍ ശക്തമാണ്.