അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനികള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പിടിയില്‍

Update: 2025-09-16 11:47 GMT

വാഷിങ്ടണ്‍: അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മോഷണം നടത്തിയതിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പിടിയിലാകുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയതായി, ന്യൂജേഴ്‌സിയിലെ ഹോബോക്കനില്‍ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

സ്റ്റീവന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പഠിക്കുന്ന ഭവ്യ ലിംഗനഗുണ്ട (20), യാമിനി വാല്‍ക്കല്‍പുടി (22) എന്നിവരാണ് അറസ്റ്റിലായത്. ഷോപ്പ് റൈറ്റ് ഔട്ട്‌ലെറ്റില്‍ നിന്നും 155.61 ഡോളര്‍ വിലയുള്ള 27 സാധനങ്ങള്‍ ബില്‍ ചെയ്യാതെ കടത്താന്‍ ഇരുവരും ശ്രമിച്ചു. ബില്ലിംഗ് കൗണ്ടറില്‍ വെറും രണ്ടുസാധനങ്ങളുടെ മാത്രം പണം അടച്ച ശേഷമാണ് അവര്‍ പുറത്തേക്ക് പോയത്.

തുടര്‍ന്ന് സ്റ്റോര്‍ ജീവനക്കാര്‍ പോലിസിനെ വിളിക്കുകയും അവരെ ചോദ്യം ചെയ്തപ്പോള്‍, ''ഇപ്പൊ മുഴുവന്‍ തുകയും അടയ്ക്കാം'' എന്നായിരുന്നു വിദ്യാര്‍ഥികളുടെ മറുപടി. ബാങ്കില്‍ മിനിമം ബാലന്‍സ് ഇല്ലായിരുന്നതുകൊണ്ടാണ് പണമടയ്ക്കാതെ പോയതെന്നും അവര്‍ പറഞ്ഞു.