രൂപയുടെ മൂല്യം തകര്‍ന്നു; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ ഇന്ത്യന്‍ കറന്‍സി
മുംബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യന്‍ രൂപയ്ക്ക് കനത്ത തിരിച്ചടി. അമേരിക്കന്‍ ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 94.15 കടന്നതോടെ ഇതുവരെ കാണാത്ത തരത്തിലുള്ള ഇടിവാണ് രേഖപ്പെടുത്തിയത്. നിലവില്‍ ഒരു ഡോളറിന് ഏകദേശം 94.1575 രൂപയാണ് വിനിമയ നിരക്ക്.
ഈ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ രൂപ 93.98 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തിയിരുന്നു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്ന് വിദേശ വിപണികളില്‍ അനിശ്ചിതത്വം വര്‍ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം രൂപയുടെ മൂല്യം ഏകദേശം 3.5 ശതമാനം വരെ ഇടിഞ്ഞതായാണ് വിലയിരുത്തല്‍. വിദേശ നിക്ഷേപ പ്രവാഹം കുറഞ്ഞതും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും രൂപയുടെ ഇടിവ് കൂടുതല്‍ രൂക്ഷമാക്കുന്ന ഘടകങ്ങളായി മാറിയിരിക്കുകയാണ്.