ഇന്ത്യന്‍ രൂപ റെക്കോഡ് തകര്‍ച്ചയില്‍

Update: 2025-12-12 05:26 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ രൂപ 90.56 എന്ന നിലയിലായിരുന്നു. ഇതോടെ രൂപയുടെ മൂല്യത്തിലെ ഇതുവരെ ഉണ്ടായ ഏറ്റവും വലിയ ഇടിവായ 90.46 എന്ന മുന്‍ റെക്കോഡ് തകര്‍ന്നു.

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകാനില്ലെന്ന അനിശ്ചിതത്വമാണ് വിദേശ നിക്ഷേപകര്‍ക്ക് ആശങ്ക ഉയര്‍ത്തി വിപണിയില്‍ നിന്ന് വന്‍തോതില്‍ മൂലധനം പിന്മാറാന്‍ കാരണമായത്. വിദേശ മൂലധനത്തിന്റെ ഈ പ്രവാഹക്കുറവ് രൂപയ്ക്ക് കടുത്ത സമ്മര്‍ദം സൃഷ്ടിച്ചിരിക്കുകയാണ്. ധനകാര്യ വിദഗ്ധരുടെ വിലയിരുത്തലില്‍, വ്യാപാര സംസാരങ്ങള്‍ വ്യക്തതയിലേക്ക് നീങ്ങുന്നതുവരെ രൂപയുടെ നിലപാടില്‍ കൂടുതല്‍ ചാഞ്ചാട്ടം ഉണ്ടാകാനാണ് സാധ്യത.

Tags: