വീട് വൃത്തിയാക്കാത്തതിന് ഭര്‍ത്താവിനെ കുത്തി; ഇന്ത്യക്കാരി യുഎസില്‍ അറസ്റ്റില്‍
വാഷിങ്ടന്‍: വീട് വൃത്തിയാക്കിയില്ലെന്ന് ആരോപിച്ച് ഭര്‍ത്താവിനെ കത്തികൊണ്ട് കുത്തിയ ഭാര്യ അറസ്റ്റില്‍. ഇന്ത്യക്കാരിയായ അധ്യാപിക ചന്ദ്രപ്രഭയെ(44)യാണ് നോര്‍ത്ത് കരോലിന പോലിസ് അറസ്റ്റ് ചെയ്തത്. കുത്തേറ്റ ഭര്‍ത്താവ് അരവിന്ദ് സിങ് ചികിത്സയിലാണ്. ഒക്ടോബര്‍ 12നായിരുന്നു സംഭവം. വിവരമറിഞ്ഞ ഉടന്‍ തന്നെ പോലിസ് സ്ഥലത്തെത്തി. പോലിസാണ് അരവിന്ദിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കത്തി അബദ്ധത്തില്‍ അരവിന്ദിന് മേല്‍ കൊണ്ടെന്നാണ് ചന്ദ്രപ്രഭ പറയുന്നത്. എന്നാല്‍, ഭാര്യ തന്നെ പിന്നാലെ വന്നു കുത്തിയെന്നാണ് അരവിന്ദിന്റെ മൊഴി. ചന്ദ്രപ്രഭയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.