നടുറോഡില്‍ വാളുമായി നടന്ന ഇന്ത്യന്‍ വംശജനെ യുഎസ് പോലിസ് വെടിവച്ചു കൊന്നു (video)

Update: 2025-08-29 14:19 GMT

ലോസ് എയ്ഞ്ചലസ്: നടുറോഡില്‍ വാള്‍ വീശിയ ഇന്ത്യന്‍ വംശജനെ യുഎസ് പോലിസ് വെടിവച്ചു കൊന്നു. സിഖുകാരനായ ഗുര്‍പ്രീത് സിംഗി(36)നെയാണ് ഗഡ്ക എന്ന പരമ്പരാഗത ആയുധശേഷി പ്രദര്‍ശനത്തിനിടെ വെടിവച്ചു കൊന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. വലിയ വാളുമായി ലോസ് എയ്ഞ്ചലസ് ഡൗണ്‍ടൗണിലെ റോഡില്‍ ഇയാള്‍ നടക്കുന്നുണ്ടായിരുന്നു. ആയുധം താഴെവയ്ക്കാന്‍ പോലിസ് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനാലാണ് വെടിവച്ചത്. സംഭവം ജൂലൈ 13നാണ് നടന്നതെന്നും വീഡിയോ ഇപ്പോഴാണ് പുറത്തുവിടാന്‍ അനുമതി ലഭിച്ചതെന്നും പോലിസ് അറിയിച്ചു. വെടിവയ്പ്പിലും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നുണ്ട്.