മുസ്‌ലിം ചമഞ്ഞ് വിമാനത്തില്‍ കയറി 'അല്ലാഹു അക്ബര്‍, ട്രംപിന് മരണം' എന്ന് വിളിച്ചുപറഞ്ഞ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

Update: 2025-07-30 03:21 GMT

ലണ്ടന്‍: മുസ്‌ലിം ചമഞ്ഞ് വിമാനത്തില്‍ കയറി 'അല്ലാഹു അക്ബര്‍, ട്രംപിന് മരണം' എന്ന് വിളിച്ചുപറഞ്ഞ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. ബെഡ്‌ഫോര്‍ഡ്ഷയറിലെ ലൂട്ടണ്‍ സ്വദേശി അഭയ് നായ്കാണ് ഗ്ലാസ്‌ഗോയിലേക്ക് പുറപ്പെട്ട ഈസിജെറ്റ് വിമാനത്തില്‍ ഞായറാഴ്ച രാവിലെ പ്രശ്‌നമുണ്ടാക്കിയത്. തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. 

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ 'അമേരിക്കയ്ക്ക് മരണം, ട്രംപിന് മരണം' എന്നും 'അല്ലാഹു അക്ബര്‍' എന്നും നായക് ഉറക്കെ വിളിക്കുന്നുണ്ട്. സ്‌കോട്ട്‌ലന്‍ഡ് പോലിസ് അറസ്റ്റ് ചെയ്ത നായകിനെ തിങ്കളാഴ്ച സ്‌കോട്ടിഷ് നഗരമായ ഗ്ലാസ്‌ഗോയുടെ അതിര്‍ത്തിയിലുള്ള പെയ്സ്ലി ഷെരീഫ് കോടതിയില്‍ ഹാജരാക്കി. യുകെയിലെ വ്യോമയാന നിയമങ്ങള്‍ പ്രകാരം ആക്രമണം നടത്തിയതിനും വിമാനത്തിന്റെ സുരക്ഷ അപകടത്തിലാക്കിയതിനും കുറ്റം ചുമത്തി. വിമാനത്തിന് ബോംബ് വയ്ക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും റിപോര്‍ട്ടുണ്ട്.