ബാങ്കോക്ക്: തായ്ലന്‍ഡിലെ റസ്റ്റോറന്റില്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടതായി ഇന്ത്യക്കാരന്‍ പോലിസില്‍ പരാതി നല്‍കി. പ്രഭാതഭക്ഷണ ബില്ലിനെച്ചൊല്ലിയുള്ള ഒരു ചെറിയ തര്‍ക്കം വാക്ക് തര്‍ക്കത്തിനും വംശീയമായ അധിക്ഷേപത്തിനും കാരണമാവുകയായിരുന്നു. ബില്ലടക്കാന്‍ നേരം ഭാഷ അറിയാന്‍ കഴിയാതെ വന്നപ്പോള്‍ സഹായത്തിന് ഇയാള്‍ ഒരു സ്ത്രീയെ വിളിക്കുകയായിരുന്നു.
എന്നാല്‍ അവര്‍ ഏത് രാജ്യക്കാരനാണെന്ന് യാത്രക്കാരോട് ചോദിച്ചു. ഇന്ത്യക്കാരനാണെന്ന് അറിഞ്ഞതോടെ ആ സ്ത്രീ ഇയാളെ വംശീയമായി അധിക്ഷേപിക്കാന്‍ തുടങ്ങി. യാത്രക്കാരന്‍ തര്‍ക്കം പരിഹരിക്കാന്‍ തായ് പോലിസിനെ ബന്ധപ്പെടുകയായിരുന്നു. സംഭവത്തില്‍ പിന്നീട് റസ്റ്റോറന്റ് മാനേജര്‍ ക്ഷമാപണം നടത്തി.