ന്യൂഡല്‍ഹി: ഇന്ത്യന്‍ വായുസേനയുടെ തേജസ് വിമാനം തകര്‍ന്നുവീണു. ദുബയ് എയര്‍ ഷോയില്‍ പങ്കെടുത്ത വിമാനമാണ് തകര്‍ന്നത്. ഇന്ന് ഉച്ചയ്ക്ക് 2.10 ഓടെയായിരുന്നു അപകടം.
അല്‍ മഖ്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഷോ നടക്കുന്നത്. വലിയ ജനക്കൂട്ടത്തിന് മുന്നിൽ ആകാശ പ്രദർശനം നടത്തുന്നതിനിടെയായിരുന്നു തേജസ് തകർന്നത്. അപകടത്തെ തുടർന്ന് എയർ ഷോ താത്കാലികമായി നിര്‍ത്തിവച്ചു.