മണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി

Update: 2024-04-26 10:34 GMT

ന്യൂഡല്‍ഹി: മണിപ്പുരില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്ന യുഎസ് വിദേശകാര്യ വകുപ്പിന്റെ റിപോര്‍ട്ട് തള്ളി ഇന്ത്യ. റിപോര്‍ട്ട് പക്ഷപാതപരമാണെന്നും ഭാഗികമായ അറിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. യുഎസ് വിദേശകാര്യ വകുപ്പിന്റെ ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ലേബര്‍ വിഭാഗമാണ് 2023ലെ കണ്‍ട്രി റിപോര്‍ട്ട്‌സ് ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രാക്ടീസസ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്.

ഈ റിപോര്‍ട്ടിന് ഇന്ത്യ ഒരു മൂല്യവും കല്പിക്കുന്നില്ലെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. മണിപ്പുരിലെ വംശീയ കലാപത്തില്‍ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളുണ്ടായതായി പൗരസംഘടനകള്‍ റിപോര്‍ട്ട് ചെയ്തതായി യുഎസ് വിദേശകാര്യ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Similar News