ഇന്ത്യ-പാക് സംഘര്‍ഷം; സൈനിക മേധാവികളുമായി പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തി

Update: 2025-05-09 07:42 GMT

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു നിന്നു. പാകിസ്താനുമായുള്ള ഏറ്റവും പുതിയ സാഹചര്യത്തെക്കുറിച്ച് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി യോഗത്തില്‍ വിശദീകരിച്ചു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എപി സിങ്് വ്യോമസേന സ്വീകരിച്ച നടപടികളെക്കുറിച്ച് വിവരങ്ങള്‍ നല്‍കി. ഇന്ത്യയുടെ പ്രതിരോധനടപടികള്‍ കൃത്യമായി യോഗത്തില്‍ വിശദീകരിച്ചു.




Tags: