വ്യോമാതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇന്ത്യ; 16 വിമാനത്താവളങ്ങള്‍ അടച്ചു
ന്യൂഡല്‍ഹി: വ്യോമാതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇന്ത്യ. ഇതിന്റെ ഭാഗമായി, ചില വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചു. രാജ്യത്തെ 16 വിമാനത്താവളങ്ങളാണ് അടച്ചത് . ലേ,തോയിസ്,ശ്രീനഗര്‍,ജമ്മു,അമൃത്സര്‍,പത്താന്‍കോട്ട്,ചണ്ഡിഗഡ്,ജോധ്പൂര്‍,ജയ്സാല്‍മേര്‍,ജാംനഗര്‍,ഭട്ടിന്‍ഡ,ഭുജ്,ധരംശാല,ഷിംല,രാജ്‌കോട്ട്,പോര്‍ബന്തര്‍ വിമാനത്താവളങ്ങള്‍ അടച്ചു. യാത്രക്കാര്‍ വിമാന കമ്പനികളുടെ വെബ്‌സൈറ്റ് നിര്‍ദേശങ്ങള്‍ പരിശോധിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.