ഇന്ത്യക്ക് 180 ആണവ പോര്‍മുനകളുണ്ടെന്ന് സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുടെ കൈവശം 180 ആണവ പോര്‍മുനകളുണ്ടെന്ന് സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. പാകിസ്താന്റെ കൈവശം 170 എണ്ണവും ചൈനയുടെ കൈവശം 600 എണ്ണവുമുണ്ടെന്ന് ഇന്നലെ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് പറയുന്നു. ചൈനയുടെ കൈവശമുള്ള 24 എണ്ണം മിസൈലുകളില്‍ ചേര്‍ത്ത് വിക്ഷേപിക്കാന്‍ തരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
2024ല്‍ ഇന്ത്യ ആണവായുധങ്ങള്‍ വര്‍ധിപ്പിച്ചെന്ന് റിപോര്‍ട്ട് പറയുന്നു. കൂടാതെ ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള സംവിധാനങ്ങളും വിപുലീകരിച്ചു. ഇന്ത്യ പുതുതായി വികസിപ്പിച്ച കാനിസ്റ്റേഡ് മിസൈലുകളില്‍ ഒന്നിലധികം പോര്‍മുനകള്‍ ഘടിപ്പിക്കാനാവും.
യുഎസിനും റഷ്യക്കുമാണ് ലോകത്തില്‍ ഏറ്റവും അധികം ആണവായുധങ്ങള്‍ ഉള്ളതെന്ന് റിപോര്‍ട്ട് പറയുന്നു. യുഎസിന് ഒമ്പത് ആണവ സേനയും 5,459 ആണവ പോര്മുനകളുമുണ്ട്. റഷ്യയുടെ കൈവശം 5,177 എണ്ണമുണ്ട്.