'ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാരക്കരാറുകള്‍ ക്ഷീര കര്‍ഷകര്‍ക്ക് തിരിച്ചടിയാകും'; എം എ ബേബി
ഗുണം ലഭിക്കുക സമ്പന്നര്‍ക്കും അതിസമ്പന്നര്‍ക്കും
തിരുവനന്തപുരം: ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാരക്കരാറുകള്‍ രാജ്യത്തേയും പ്രത്യേകിച്ച് കേരളത്തിലേയും കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സമ്പന്നര്‍ക്കും അതിസമ്പന്നര്‍ക്കുമാകും ഗുണം ലഭിക്കുക. ഇത്തരം കരാറുകള്‍ ക്ഷീര കര്‍ഷകര്‍ക്ക് കനത്ത ആഘാതമുണ്ടാക്കുമെന്നും പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളിലെ കാര്‍ഷിക മേഖലയ്ക്കാണ് ഇവ ഗുണം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്തോ-യൂറോപ്യന്‍ യൂണിയന്‍-മിഡില്‍ ഈസ്റ്റ് ഇടനാഴി അദാനിയുടെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നത്. ഇത്തരത്തില്‍ പല അപകടങ്ങളും കരാറിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കാര്‍ഷിക വിപണിയില്‍ ഈ കരാറുകള്‍ സൃഷ്ടിക്കാന്‍ പോകുന്ന അപകടങ്ങളെക്കുറിച്ച് അദ്ദേഹം ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചു.
വി എസ് അച്യുതാനന്ദന് പത്മവിഭൂഷന്‍ പുരസ്‌കാരം ലഭിച്ചത് അദ്ദേഹത്തിന്റെ വിപ്ലവകരമായ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് എം എ ബേബി പ്രതികരിച്ചു. വി എസിന്റെ സംഭാവനകള്‍ എത്രത്തോളം മൂല്യവത്താണെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന് അവാര്‍ഡ് പ്രഖ്യാപിച്ചതിന്റെ പേരില്‍ ഗവണ്‍മെന്റിനെ കുറ്റപ്പെടുത്താന്‍ തയ്യാറല്ല. മുന്‍പ് ഇഎംഎസ് ജ്യോതി ബസുദേവ പൊട്ടാചാര്യ തുടങ്ങിയവര്‍ക്ക് പുരസ്‌കാരങ്ങള്‍ പാര്‍ട്ടിയുടെ ഭാഗമായി പൊതുപ്രവര്‍ത്തനം നേടിയതിന്റെ പേരില്‍ പുരസ്‌കാരങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. വി എസ് ഇന്ന് സജീവമായി ഉണ്ടായിരുന്നെങ്കില്‍ ഈ പുരസ്‌കാരം അദ്ദേഹം നിരസിക്കുമായിരുന്നു എന്നാണ് തന്റെ വിശ്വാസമെന്നും ബേബി പറഞ്ഞു.
ഇപ്പോള്‍ വിഎസിന്റെ കുടുംബമാണ് ഇതിനോട് പ്രതികരിക്കേണ്ടത്. കുടുംബം സന്തോഷം പ്രകടിപ്പിച്ചു. വി എസിനെ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ഗോവിന്ദന്‍ മാഷും പ്രതികരിച്ചു. പുരസ്‌കാരം സ്വീകരിക്കണോ വേണ്ടയോ എന്ന് കുടുംബം ആലോചിച്ച് തീരുമാനിക്കണം. കേരളത്തില്‍ തന്നെ ഡോക്ടര്‍ എം ലീലാവതി ടീച്ചര്‍, ടി പത്മനാഭന്‍, കലാമണ്ഡലം ഗോപി ആശാന്‍ തുടങ്ങി അര്‍ഹരായ നിരവധി പേരുണ്ട്.
എന്‍എസ്എസ്-എസ്എന്‍ഡിപി സംഘടനകള്‍ തമ്മിലുള്ള സഹകരണം നവോത്ഥാന മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നാടിന്റെ നന്മയ്ക്കും വേണ്ടിയാണെങ്കില്‍ അത് സ്വാഗതാര്‍ഹമാണെന്ന് എം എ ബേബി പറഞ്ഞു. ഇത്തരം സാമുദായിക സംഘടനകള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടേണ്ടതില്ലെന്നും, അവരുടെ ഐക്യം ഗുണപരമായ മാറ്റങ്ങള്‍ക്കാണ് ലക്ഷ്യം വെക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പ്, സംസ്ഥാന കമ്മിറ്റി ഫലപ്രദമായി കൈകാര്യം ചെയ്യും. ജനങ്ങളേയും പാര്‍ട്ടി അംഗങ്ങെളേയും വിശ്വാസത്തിലെടുത്ത് കൈകാര്യം ചെയ്യും. പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ട പാര്‍ട്ടിയെ സംശയിക്കേണ്ട സാഹചര്യമില്ല. സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ നടപടികള്‍ എടുത്ത് പാര്‍ട്ടി തന്നെ കൈകാര്യം ചെയ്യാറുള്ളതാണ്.
പാത്രം കഴുകിയത് ഫോട്ടോ സെഷനോ നവമാധ്യമ പ്രചരണത്തിനോ വേണ്ടിയല്ല. പാര്‍ട്ടി ഓഫീസിലും വീട്ടിലുമൊക്കെ താന്‍ മാത്രമല്ല മറ്റ് നിരവധിപേര്‍ ഇത്തരത്തില്‍ ചെയ്യാറുണ്ട്. സ്വര്‍ണ കൊള്ളകേസില്‍ സോണിയ ഗാന്ധിക്കെതിരേ ആരും വിരല്‍ ചൂണ്ടില്ല. പക്ഷെ ഇത്തരത്തില്‍ വിവാദങ്ങള്‍ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചത് കോണ്‍ഗ്രസിന്റെ തന്നെ പ്രമുഖ നേതാക്കളാണെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

