ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ന് ഒപ്പിടും

Update: 2026-01-27 06:22 GMT

ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ന് ഒപ്പിടും. ഇരുപത് വര്‍ഷത്തെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ചരിത്രപരമായ കരാറൊരുങ്ങുന്നത്. 'എല്ലാ കരാറുകളുടെയും മാതാവ്' എന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ വിശേഷിപ്പിച്ച ഈ കരാര്‍, ആഗോള വ്യാപാര രംഗത്ത് ഇന്ത്യയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്ന നിര്‍ണ്ണായക ചുവടുവെപ്പാണ്.

ഡല്‍ഹിയില്‍ നടക്കുന്ന ഉന്നതതല ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവര്‍ പങ്കെടുക്കും.

Tags: