മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഏഴാം തവണയും തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ

Update: 2025-10-16 05:49 GMT

ന്യൂയോര്‍ക്ക്: ജനീവയിലെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഏഴാം തവണയും ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. 2026-28 കാലയളവിലേക്കുള്ള ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്കാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യയുടെ മൂന്നുവര്‍ഷത്തെ കാലാവധി 2026 ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് യുഎന്‍എച്ച്ആര്‍സി സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചു. മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയുടെ പ്രാതിനിധ്യത്തെ പിന്തുണച്ച എല്ലാവര്‍ക്കും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പര്‍വ്വത്‌നേനി ഹരീഷ് സോഷ്യല്‍ മീഡിയയിലൂടെ നന്ദി പറഞ്ഞു.

Tags: