ബുര്‍ഖ ധരിച്ചവരെ തീവ്രവാദികളാക്കി ചിത്രീകരിച്ച് സ്വാതന്ത്ര ദിനാഘോഷ നാടകം

Update: 2025-08-17 11:46 GMT

അഹമദാബാദ്: ബുര്‍ഖ ധരിച്ചവരെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്ന സ്‌കൂള്‍ നാടകം പ്രതിഷേധങ്ങള്‍ക്ക് കാരണമാവുന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ കുംഭര്‍വാദ സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നാടകത്തിലാണ് ബുര്‍ഖ ധരിച്ചവര്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത് ചിത്രീകരിച്ചത്. ദേശസ്‌നേഹത്തിന്റെ മറവില്‍ മുസ്‌ലിംകളെ തീവ്രവാദികളാക്കി ചിത്രീകരിക്കാനാണ് ശ്രമമെന്ന് പ്രദേശവാസിയായ ഷാഹിദ് ഖാന്‍ പറഞ്ഞു. '' സ്‌കൂളില്‍ കളിച്ചത് നാടകമല്ല, അത് വിഷമാണ്. സ്വാതന്ത്ര്യ ദിനത്തില്‍ സാഹോദര്യവും തുല്യതയുമാണ് പ്രചരിപ്പിക്കേണ്ടത്.''-അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പക്ഷേ, പോലിസ് കേസെടുത്തിട്ടില്ല.