തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വര്‍ധന. പവന് 1,240 രൂപ കൂടി. 1,04,240 രൂപയാണ് സ്വര്‍ണവില. ഗ്രാമിന് 155 രൂപ ഉയര്‍ന്ന് 13,030 രൂപയായി. രാജ്യാന്തര വിപണിയിലെ സ്വര്‍ണവില വര്‍ധനവാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. റെക്കോര്‍ഡുകള്‍ തിരുത്തി ഒരു ലക്ഷം കടന്ന സ്വര്‍ണവില, കുറഞ്ഞ ശേഷം ഈ മാസം അഞ്ചിനാണ് വീണ്ടും ലക്ഷം കടന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.