ആദിവാസിയുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം; മര്‍ദ്ദനമേറ്റ ആദിവാസി യുവാവിനെതിരേയും കേസ്
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസിയുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ മര്‍ദ്ദനമേറ്റ ആദിവാസി യുവാവിനെതിരേ കേസെടുത്ത് പോലിസ്. വാഹനത്തിന്റെ ചില്ല് എറിഞ്ഞു പൊട്ടിച്ച് വാഹനം കേടു വരുത്തി എന്ന പേരിലും അസഭ്യം പറഞ്ഞുവെന്ന പേരിലുമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ കേസ് സ്വാഭാവികം മാത്രമാണെന്നാണ് പോലിസ് ഭാഷ്യം.
ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് പാല്‍ കൊണ്ടുപോകുന്ന വാഹനത്തിന് മുന്നിലേക്കു ചാടിയെന്നാരോപിച്ച് വാഹനത്തിന്റെ ഡ്രൈവറും ക്ലീനറും ചേര്‍ന്ന് ഷിജു എന്ന ആദിവാസി യുവാവിനെ മര്‍ദ്ദിക്കുന്നത്. ഒരു തൂണില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലിസ്, തമിഴ്നാട് സ്വദേശികളായ വിഷ്ണു, റെജില്‍ എന്നിവരെ പിടികൂടിയിരുന്നു. ഇവര്‍ക്കതിരേ കേസെടുത്ത പോലിസാണ് വിഷയത്തില്‍ ഇപ്പോള്‍ ആദിവാസി യുവാവിനെതിരേയും കേസെടുത്തിരിക്കുന്നത്.