അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച സംഭവം; 'സംരക്ഷണത്തിലൂടെ കുറ്റവാളിയെ പിന്തുണയ്ക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി വേണം': എസ്ഡിപിഐ
പാലക്കാട്: മലമ്പുഴ കല്ലേപ്പുള്ളി പിഎഎംഎം യുപി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ കുറ്റകൃത്യത്തില്‍ പങ്കുള്ള എല്ലാവര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം ഇല്യാസ് പാലക്കാട് ആവശ്യപ്പെട്ടു. കേസില്‍ കൂടുതല്‍ കുട്ടികള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയ സാഹചര്യത്തിലും, സംസ്‌കൃത അധ്യാപകന്‍ അനില്‍ നടത്തിയ പീഡനം ഒറ്റപ്പെട്ട സംഭവമല്ലെന്നുമുള്ള സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. വിവരം അറിഞ്ഞിട്ടും പോലിസിനെ അറിയിക്കാതെയും കുട്ടികളുടെ മൊഴികള്‍ അവഗണിച്ചും അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിലപാടിനെ അദ്ദേഹം അപലപിച്ചു. ഈ നടപടി അത്യന്തം അപലപനീയമാണെന്നും അധ്യാപകനെ പിന്തുണയ്ക്കുന്നവര്‍ വഴി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും എതിരായ സമ്മര്‍ദ്ദം ഗുരുതര നിയമലംഘനമാണെന്നും ഇല്യാസ് പറഞ്ഞു.