
പാലക്കാട്: അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയായ അസം സ്വദേശി പിടിയില്‍. നജ്‌റുല്‍ ഇസ് ലാം ആണ് പിടിയിലായത്. അഗളി പോലിസ് നടത്തിയ അന്വേഷണത്തിനിടെ പെരുമ്പാവൂരില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായത്.
ഇന്നലെയാണ് അട്ടപ്പാടിയിലെ റാവുട്ടാന്‍ കല്ലില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ രവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആട് വളര്‍ത്തല്‍ കേന്ദ്രത്തിലെ ജീവനക്കാരനായ രവിക്കൊപ്പം ജോലി ചെയ്തിരുന്ന അസം സ്വദേശികളാണ് കൊലപാതത്തിന് പിന്നിലെന്ന പോലിസിന്റെ സംശയം പ്രതിയെ പിടികൂടുന്നതിലേക്കു നയിക്കുകയായിരുന്നു.