'അല്ലാഹുവിന്റെ നാമത്തില്‍'; രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച് മുജ്തബ ഖാംനഈ

Update: 2026-03-05 05:43 GMT

തെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവായതിനുശേഷം ആദ്യമായി കാമറയ്ക്കുമുമ്പില്‍ പ്രത്യക്ഷപ്പെട്ട് മുജ്തബ ഖാംനഈ. അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. ദുഷ്‌കരമായ സമയത്ത് ധീരരായ ഉറച്ചു നില്‍ക്കുന്ന ഇറാനിയന്‍ ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു.

'ദുഷ്‌കരമായ സമയങ്ങളില്‍ പോലും ഉറച്ചുനില്‍ക്കുന്ന ഇറാനിലെ ധീരരായ ജനങ്ങള്‍ക്ക് അല്ലാഹുവിന്റെ നാമത്തില്‍ അഭിവാദ്യം അര്‍പ്പിക്കുന്നു. ഈ നേതൃത്വം ഏറ്റെടുക്കുമ്പോള്‍, നമ്മുടെ രക്തസാക്ഷികളുടെ പാത പിന്തുടരുമെന്നും ബഹുമാനത്തിനും സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു.

ആയത്തുല്ല അലി ഖാംനഈയുടെ ആറ് മക്കളില്‍ രണ്ടാമനാണ് 56കാരനായ മുജ്തബ ഖാംനഈ. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങള്‍ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യല്‍ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്.

ഫെബ്രുവരി 28നാണ് യുഎസ്-ഇസ്രായേല്‍ സംയുക്താക്രണത്തില്‍ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം, അദ്ദേഹത്തിന്റെ മകളും മരുമകനും ചെറുമകളും മരിച്ചിരുന്നു. അന്ന് അപകടത്തില്‍ പെട്ട ഖാംനഈയുടെ ഭാര്യ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

Tags: