എഐ സാങ്കേതിക വിദ്യ കൊണ്ട് വിധികള്‍ എഴുതരുത്: ജഡ്ജിമാര്‍ക്ക് നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി: ജഡ്ജിമാരും കോടതി ജീവനക്കാരും എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നയം കേരള ഹൈക്കോടതി പുറത്തിറക്കി. കേസുകളില്‍ വിധി എഴുതാനോ തീരുമാനങ്ങളില്‍ എത്താനോ ജാമ്യം പോലുള്ള ആശ്വാസങ്ങള്‍ നല്‍കാനോ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കരുതെന്ന് നിര്‍ദേശം പറയുന്നു. ചാറ്റ് ജിപിടി, ഡീപ്‌സീക്ക് എന്നിവ ഉപയോഗിക്കരുത്. കോടതി അംഗീകരിച്ച എഐ ടൂളുകള്‍ മാത്രമേ മറ്റുകാര്യങ്ങള്‍ക്ക് ഉപയോഗിക്കാവൂ. എഐ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്തപരമായ ഉപയോഗം, സ്വകാര്യത മാനിക്കല്‍, സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവ പരിഗണിച്ചാണ് നയം തയ്യാറാക്കിയിരിക്കുന്നത്.

