രോഹിത് ആക്ട് നടപ്പിലാക്കുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സമരപ്രഖ്യാപനം നാളെ

Update: 2026-02-15 14:22 GMT

തിരുവനന്തപുരം: കലാലയങ്ങളിലെ വംശീയ-ജാതി വിവേചനങ്ങള്‍ക്ക് തടയിടാനായി രോഹിത് ആക്ട് ഉടന്‍ നടപ്പിലാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് സംസ്ഥാനത്തുടനീളം തെരുവുകളിലും ക്യാംപസുകളിലും സര്‍വകലാശാല സെന്ററുകളിലും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ഫെബ്രുവരി 16 തിങ്കളാഴ്ച്ച വൈകീട്ട് നാലുമണിക്ക് സെക്രട്ടറിയേറ്റ് പടിക്കല്‍ ഇതിന്റെ സമര പ്രഖ്യാപനം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സമര പ്രഖ്യാപന സംഗമത്തില്‍ വിവിധ രാഷ്ട്രീയ-സാമൂഹിക-സാമുദായിക സംഘടന രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

Tags: