ഇംഫാല്‍ സൈനിക ക്യാംപിലെ മണ്ണിടിച്ചില്‍; മരണം 81 ആയി

55 പേരെ ഇനിയും കണ്ടെത്താനുണ്ട്

Update: 2022-07-02 04:28 GMT
ഇംഫാല്‍:മണിപ്പൂരിലെ ഇംഫാല്‍ സൈനിക ക്യാംപിനു മുകളില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്.18 പേരെ രക്ഷിച്ചു.

മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ രണ്ടു മൂന്നു ദിവസമെടുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു.

ബുധാനാഴ്ചയായിരുന്നു ഇംഫാലില്‍ മണ്ണിടിച്ചിലുണ്ടായത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ചിരിബാം റെയില്‍വേ നിര്‍മാണ മേഖലയിലായിരുന്നു ദുരന്തം. നിര്‍മാണ മേഖലയ്ക്ക് സുരക്ഷയൊരുക്കുന്നതിന് വേണ്ടിയായിരുന്നു സൈനിക ക്യാംപുണ്ടായിരുന്നത്.സൈനികര്‍ക്കൊപ്പം നിര്‍മാണത്തൊഴിലാളികളും അപകടത്തില്‍ പെട്ടു.നൂറിലധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി ആദ്യഘട്ടത്തില്‍തന്നെ വിവരമുണ്ടായിരുന്നു.



Tags:    

Similar News