ഇന്ത്യയുടെ എതിര്‍പ്പ് തള്ളി പാകിസ്താന് ഐഎംഎഫ് സഹായം; 100 കോടി ഡോളര്‍ നല്‍കും
ന്യൂയോര്‍ക്ക്: പാകിസ്താനുള്ള 700 കോടി ഡോളറിന്റെ ധനസഹായപദ്ധതിക്ക് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗീകാരം നല്‍കി. പണം ഭീകരപ്രവര്‍ത്തനത്തിനായി ദുരുപയോഗം ചെയ്‌തേക്കുമെന്നു ആരോപിച്ച് ധനസഹായം നല്‍കുന്നതിനെ ബോര്‍ഡ് യോഗത്തില്‍ ഇന്ത്യ എതിര്‍ത്തു. എന്നാല്‍ വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നു. അതേസമയം, വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്ന നടപടിഭീരുത്വം നിറഞ്ഞ നടപടിയായിപ്പോയെന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.