യുഎഇയില്‍ ഐഐഎം സ്ഥാപിക്കാന്‍ ശൈഖ് ഹംദാന്‍-പിയൂഷ് ഗോയല്‍ കൂടിക്കാഴ്ചയില്‍ ധാരണ
മുംബൈ: യുഎഇയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനമായതായി വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (ഐഐഎഫ്ടി) ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായുള്ള കൂടികാഴ്ചക്ക് ശേഷമായിരുന്നു പിയൂഷ് ഗോയലിന്റെ പ്രതികരണം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിക്ക് (ഐഐടി) പിന്നാലെയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് യുഎഇയില്‍ എത്തുന്നത്.