മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ അവഗണിച്ച് രാഹുല്‍; താന്‍ മരണംവരെ കോണ്‍ഗ്രസുകാരനെന്ന് വിശദീകരണം
തിരുവനന്തപുരം: നിയമസഭയില്‍ നിന്ന് പുറത്തിറങ്ങിയതിനു ശേഷം മാധ്യമങ്ങളെ കണ്ട് രാഹുല്‍മാങ്കൂട്ടത്തില്‍. വരും ദിവസങ്ങളിലും സഭയില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് രാഹുല്‍ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. അതേസമയം, മാധ്യമങ്ങള്‍ക്കെതിരേ രാഹുല്‍ വിമര്‍ശനമുന്നയിച്ചു. 'നേതൃത്വത്തെയും പാര്‍ട്ടിയെയും ധിക്കരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍' എന്ന വാര്‍ത്ത ശരില്ലെന്നും അങ്ങനെ ഒരു കോണ്‍ഗ്രസുകാരനല്ല താന്‍ എന്നും പറഞ്ഞ രാഹുല്‍ എല്ലാം മാധ്യമങ്ങള്‍ക്കുമുമ്പില്‍ തുറന്നു പറഞ്ഞയാളാണ് താനെന്നും പറഞ്ഞു. തനിക്ക് എതിരായി എന്തേലും ഉണ്ടെങ്കില്‍ തന്നെ കൊന്നു തിന്നാന്‍ പാകത്തിലുള്ളവരാണ് പുറത്തുനില്‍ക്കുന്നവരെന്നും രാഹുല്‍ പറഞ്ഞു. അതുകൊണ്ട് അന്വേഷണം നടക്കട്ടെ, അതിന്റെ വഴിക്ക് കാണാം എന്നും പറഞ്ഞ രാഹുല്‍ താന്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണെങ്കിലും മരണം വരെ താന്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും വ്യക്തമാക്കി.
അതേസമയം, എസ്എഫ്‌ഐക്കാര്‍ രാഹുലിന്റെ വാഹനത്തിനു മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോലിസ് പ്രതിഷേധക്കാരെ തടഞ്ഞെങ്കിലും സ്ഥലത്ത് വലിയ രീതിയിലുള്ള സംഘര്‍ഷം ഉണ്ടായി. തുടര്‍ന്ന് എസ്എഫ്‌ഐ വ്രര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു.