'പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊന്നു കളയും'; സിപിഎം മുന്‍ ഏരിയ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി
പാലക്കാട്: പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്ന് സിപിഎം മുന്‍ ഏരിയ സെക്രട്ടറിക്ക് ഭീഷണി. പാലക്കാട് അട്ടപ്പാടിയില്‍ സ്വതന്ത്രനായി മല്‍സരിക്കുന്ന വി ആര്‍ രാമകൃഷ്ണനെയാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജംഷീര്‍ ഭീഷണിപ്പെടുത്തിയത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഏരിയ സെക്രട്ടറി വി ആര്‍ രാമകൃഷ്ണനും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജംഷീറും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായി.
ഏറെ കാലമായി പാര്‍ട്ടി പ്രവര്‍ത്തകനും ഏരിയ സെക്രട്ടറിയും ആയിരുന്ന രാമകൃഷ്ണന്‍, പാര്‍ട്ടിയില്‍ അഴിമതിയാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് സ്വതന്ത്രനായി മല്‍സരിക്കാനൊരുങ്ങിയത്. പിന്നാലെയാണ് ലോക്കല്‍ സെക്രട്ടറി ജംഷീറിന്റെ ഭീഷണി ഉണ്ടായത്. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറണം എന്നാവശ്യപ്പെട്ട ജംഷീറിനോട് ഇല്ലെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യുമെന്ന് ചോദിക്കുമ്പോഴാണ് കൊല്ലുമെന്ന് ഭീഷണി മുഴക്കുന്നത്.
രാമകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തലില്‍ അനുനയ ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. പിന്നാലെയാണ് സിപിഎമ്മിന്റെ ലോക്കല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഭീഷണി ഉയര്‍ന്നത്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വി ആര്‍ രാമകൃഷ്ണന്‍ പറഞ്ഞു.