കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സമഗ്രമേഖലയെയും സ്പര്‍ശിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും: വി ഡി സതീശന്‍

Update: 2026-03-04 10:05 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സമഗ്രമേഖലയെയും സ്പര്‍ശിക്കുന്ന വികസനപ്രവര്‍ത്തനങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പിണറായിയും കൂട്ടരും അടുത്തമാസം സ്ഥലംവിടുമെന്നും അദ്ദേഹം പറഞ്ഞു.

ആറ് ലക്ഷം കോടി കടത്തിലാണ് കേരളമെന്നും കേരളത്തില്‍ രൂക്ഷമായ വിലക്കയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാര്‍ പാതയിലാണ് സിപിഎം സഞ്ചരിക്കുന്നതെന്നും കേന്ദ്രത്തിലെ ചേട്ടന്‍ ബാവയും കേരളത്തിലെ അനിയന്‍ ബാവയും ഒരേ തോണിയിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു. വോട്ട് ബാങ്ക് ഉണ്ടെന്ന് വച്ച് വര്‍ഗീയത പറയരുത്. ശക്തമായ മതേതര നിലപാടുമായി മുന്നോട്ടുപോകുമെന്നും സതീശന്‍ പറഞ്ഞു.

Tags: