ഇടുക്കിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍; സമീപത്ത് യുവതിയുടെ മൃതദേഹവും

Update: 2025-08-22 17:43 GMT

ഇടുക്കി: തൊടുപുഴ ഉടുമ്പന്നൂരില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. ഉടുമ്പന്നൂര്‍ പാറേക്കവല മനയ്ക്കത്തണ്ട് മനയാനിക്കല്‍ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലാക്കല്‍ മീനാക്ഷി (19) എന്നിവരാണ് മരിച്ചത്. ശിവഘോഷ് മീനാക്ഷിയുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെന്ന് പോലിസ് കണ്ടെത്തി. ഇവര്‍തമ്മില്‍ അടുത്തദിവസങ്ങളില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായും വിവരം ലഭിച്ചു. ഇരുവരുടെയും മരണകാരം സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.