ഇടുക്കി: പെരുവന്താനത്തിന് സമീപം ചുഴുപ്പില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 2.15 ഓടെയാണ് സംഭവം. കൊല്ലം പുത്തൂര്‍ സ്വദേശി അഭിജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ആര്‍ക്കും പരിക്കില്ല. പിന്നീട് അഗ്‌നിരക്ഷാസേനയടക്കം എത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തിനശിച്ചു.