ഇടുക്കി: തോപ്രാംകുടിയില്‍ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. തോപ്രാംകുടി സ്വദേശി വിജേഷിനെയാണ് ഒരു സംഘം നഗരത്തിലെ റോഡിലൂടെ ഓടിച്ചിട്ട് മര്‍ദ്ദിച്ചത്. വിജേഷ് റോഡിലേക്ക് വീണതിന് ശേഷം തലയില്‍ കമ്പി കൊണ്ട് അടിക്കുകയും ചെയ്തു. ഞായറാഴ്ച നടന്ന ഉത്സവത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. സംഭവത്തിന് ശേഷം എട്ടു പ്രതികളും എറണാകുളത്തേക്ക് ഒളിവില്‍ പോയിരുന്നു. പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ വിജേഷ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.