വ്യോമപ്രതിരോധ സംവിധാനത്തിന് സമീപം പീഡനം; ഏഴ് ഇസ്രായേലി സൈനികര്‍ക്കെതിരേ കേസ്

Update: 2025-07-09 06:29 GMT

തെല്‍അവീവ്: വ്യോമപ്രതിരോധ സംവിധാനത്തിന് സമീപം പുതിയ വനിതാ സൈനികരെ പീഡിപ്പിച്ച ഏഴു ഇസ്രായേലി സൈനികര്‍ക്കെതിരേ കേസെടുത്തു. ഏകദേശം പത്ത് സൈനികരെയാണ് പീഡിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്നുള്ള മിസൈലുകളെ പ്രതിരോധിക്കാന്‍ ഏരോ മിസൈല്‍ സിസ്റ്റം ഉപയോഗിച്ചിരുന്ന സൈനികരാണ് പ്രതികള്‍. പ്രതികളായ സൈനികരെ സൈനിക കോടതിക്ക് മുന്നില്‍ ഹാജരാക്കി. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്ന് ചില സൈനികര്‍ അവകാശപ്പെട്ടു. സയണിസ്റ്റ് വ്യോമസേന കമാന്‍ഡര്‍ മേജര്‍ ജനറല്‍ തോമര്‍ ബാറാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.